
ചങ്ങനാശേരി : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരികൾക്കും എതിരെയുള്ള ഗുണ്ടാ അക്രമണം അമർച്ച ചെയ്യാൻ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്ന് വ്യാപാരി സമിതി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മുനിസിപ്പൽ ആർക്കേഡിലെ വ്യാപാര സ്ഥാപനത്തിൽ അക്രമം തുടർക്കഥയാണ്. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.കെ മോഹൻകുമാർ, പി.എ അഷറഫ്, എം.എച്ച് മുബാഷ്, എ.നസീർ, എം.കെ ബിജു, സോണി സെബാസ്റ്റ്യൻ, ജോൺസൺ ജോസഫ്, മനോഹർ തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |