
കോട്ടയം : മലയോര ജില്ലകളുടെ ഹൃദയം കീഴടക്കിയ പഴയ ജീപ്പുകളോട് ജില്ലയിലെ വാഹന പ്രേമികൾക്ക് പ്രിയമേറുന്നു. തമിഴ്നാട് മുതൽ രാജസ്ഥാനിൽ നിന്നുവരെ ജീപ്പുകൾ എത്തിക്കുന്നുണ്ട്. വീട്ടിൽ വാഹനമുള്ളവരും ജീപ്പ് വാങ്ങി നന്നായി പണിത് കുട്ടപ്പനാക്കുന്നത് ട്രെൻഡായി. പരുക്കൻ വാഹനത്തിൽ വ്യത്യസ്തമായ ഡ്രൈവിംഗ് ആസ്വദിക്കാനാണ് പലരും ജീപ്പ് വാങ്ങുന്നത്. മുൻപ് ഇടുക്കി, വയനാട് ജില്ലകളിലാണ് ജീപ്പിന് ആവശ്യക്കാർ ഉണ്ടായിരുന്നത്. ഓഫ് റോഡ് റൈഡ് ട്രെൻഡായതോടെ പഴയജീപ്പുവാങ്ങുന്നവർക്ക് വില പ്രശ്നമല്ല. ജില്ലയുടെ മലയോര മേഖലയിലെ മേഖലകളിലെ ചെങ്കുത്തായ വഴികളിൽ ലോഡുമായി പോകാനും ജീപ്പ് ഉപയോഗിക്കുന്നു. മലയോര ടൂറിസം ട്രെൻഡായതോടെ വരുമാന മാർഗമെന്ന നിലയിൽ ട്രിപ്പ് ജീപ്പുകളായി ഉപയോഗിക്കാനും വാങ്ങുന്നവരുണ്ട്.
അറ്റകുറ്റപ്പണി കുറവ്, പാർട്സുകൾ സുലഭം
സെൻസറുകളും മറ്റും ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ കുറവാണെന്നതും പഴയ മോഡൽ ജീപ്പുകളുടെ ആവശ്യകത ഉയരാൻ കാരണമായി. മഹീന്ദ്രയ്ക്കുപുറമേ വില്ലീസ് ജീപ്പുകളും മാരുതി ജിപ്സികളും വിറ്റഴിക്കുന്നുണ്ട്. 2010 ലാണ് മഹീന്ദ്ര പഴയ മോഡൽ ജീപ്പിന്റെ നിർമ്മാണം നിറുത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കാനും രജിസ്‌ട്രേഷൻ നടത്താനുമായി ഇടനിലക്കാർ ഒരുലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. അഞ്ചുവർഷത്തേക്കാണ് ഫിറ്റ്നസ് രേഖകൾ നൽകുക. മുൻപ് ആർമിയിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളും എത്തുന്നുണ്ട്. ഇവയ്ക്ക് 15 വർഷത്തെ ഫിറ്റ്നസ് ലഭിക്കും.
വില 3 ലക്ഷം മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |