
കോട്ടയം : സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ്.പി.എ വിജയപുരം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.എൻ.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.മണിലാൽ, ജില്ലാസെക്രട്ടറി എം.കെ.ശ്രീരാമ ചന്ദ്രൻ, കെ.ജി പ്രസന്നൻ, സാബു മാത്യു, മുഹമ്മദ് അൻസാരി, എൻ.വി സാബു, ജോർജ്ജ് പി.ജെ , അബ്ദുൾ ഖാദർ, അനിൽ കുമാർ എ.എൻ, എം.എ.ലത്തീഫ് ,ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |