
വൈക്കം : സി.എം.പി വൈക്കം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തമ്പി ചന്ദ്രൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.ഗിരീഷ് റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.കെ.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.ഷാജിമോൻ, അഡ്വ. എ.രാജീവ്, എൻ.ഐ.മത്തായി, കെ.കെ.മോഹനൻ, ഷാജി ഫിലിപ്പ്, ജിജി ഭാസ്‌കർ, റാണി മോഹൻ, എം.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.ആർ.ടി സി വൈക്കം ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവ്വീസുകളും, ഉൾനാടൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക സർവീസുകളും നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |