
കോട്ടയം : കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ രൂപവത്ക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ) യിൽ ജില്ലാതല റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഭക്ഷ്യ സംസ്കരണ മേഖലയിൽ സാങ്കേതിക പരിജ്ഞാനവും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നവംബർ 13 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ : 9188401705, 9846977669.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |