
മണർകാട്: പ്രകൃതിയെ നേരിട്ട് കണ്ടും തൊട്ടറിഞ്ഞും അനുഭവിച്ചും പഠിക്കാനുള്ള അവസരമൊരുക്കി മണർകാട് സെന്റ് ജൂഡ്‌സ് ഗ്ലോബൽ ലിറ്റിൽ കിംഗ്ഡത്തിൽ നേച്ചർ സ്‌കൂളിന് തുടക്കമായി. പുസ്തകപഠനത്തിനപ്പുറം പ്രകൃതിയുടെ ഓരോ കോണും പഠനമുറിയാക്കുന്ന നൂതന വിദ്യാഭ്യാസ രീതിയാണ് ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകൻ ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ സാജൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സ്‌നേഹ സാജൻ ജോൺ, സാമൂഹിക പ്രവർത്തകയും റിട്ട.അദ്ധ്യാപികയുമായ മേരി ജോൺ, നേച്ചർ സ്‌കൂൾ ഹെഡ് സയന ബിനു എന്നിവർ പങ്കെടുത്തു. പ്രകൃതി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ വിശദീകരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ പ്രകൃതി പ്രമേയമാക്കിയ ഫാഷൻ ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |