
പള്ളിയാട് : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പച്ചക്കറി കൃഷി പദ്ധതി ഹരിത ബാല്യത്തിന്റെ വൈക്കം ബ്ലോക്ക്തല വിളവെടുപ്പ് ഉദ്ഘാടനം പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ഹൈമി ബോബി, പി.ജെ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ് നിജു, മിനി ബൈജു, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിനുചന്ദ്ര ബോസ്, കൃഷി ഓഫീസർ രേഷ്മ ഗോപി, ഹെഡ്മാസ്റ്റർ പി.പ്രദീപ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് വൃന്ദ വിനോദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |