കോട്ടയം : കൊല്ലം - കോട്ടയം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ മന്ത്രാലയം താത്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നിലവിൽ കൊല്ലം - കോട്ടയം റൂട്ടിൽ സ്ഥിരം യാത്രക്കാർ വ്യാപകമായി ആശ്രയിക്കുന്ന മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരെ യാത്രക്കാരിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും എം.പി നടത്തിയ ചർച്ചയിലാണ് തീരുമാനം. കൊല്ലം - കോട്ടയം മെമു സർവീസിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനൊപ്പം വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും എറണാകുളം - കോട്ടയം - കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |