കോട്ടയം : പെർമിറ്റില്ലാതെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 45 ലിറ്റർ മദ്യം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഓട്ടോ ഓടിച്ചിരുന്ന മറവൻതുരുത്ത് കുലശേഖരമംഗലം സിനി ഭവനിൽ റോയ് (55) നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെയായിരുന്നു സംഭവം. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബ്രഹ്മമംഗലം ഷാപ്പിലേക്ക് മദ്യം കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു. പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അഫ്സൽ, പ്രസീത്, പി.സി.ഒമാരായ ദീപക് സോമൻ, യേശുദാസ്, സിവിൽ എക്സൈസ് ഡ്രൈവർ ബിപിൻ ജോയ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |