SignIn
Kerala Kaumudi Online
Saturday, 07 November 2026 8.06 AM IST

ഇംഗ്ലണ്ടിലെ മലയാളി ഡെപ്യൂട്ടി മേയർ സജീഷ് ടോമിന് ഇന്ന് വരവേൽപ്പ്

sajeesh-tom
സജീഷ് ടോം

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് ജന്മനാട്ടിൽ ഇന്ന് വരവേൽപ്പ്. രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന സജീഷ് ടോമിനെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ സ്വീകരിക്കും.
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സിയിൽ 12ന് വൈകിട്ട് മൂന്നിനു നടക്കുന്ന സ്വീകരണസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അദ്ധ്യക്ഷനാകും. മനോജ് മൂത്തേടൻ എം.എൽ.എ, മേയർ അഡ്വ. വി.കെ. മിനിമോൾ, ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ. തോമസ് തറയിൽ തുടങ്ങിയവർ സംസാരിക്കും.

തെക്കൻഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം വൈക്കം സ്വദേശിയാണ്. ഉദയംപേരൂർ സൗത്ത് പറവൂരിലാണ് നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലിലേക്ക് 2021ൽ തിരഞ്ഞെടുക്കപ്പെട്ടു. 2026ൽ ഹാംഷെയർ കൗണ്ടി കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരേസമയം കൗണ്ടി, ബറോ കൗൺസിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ENGLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL