
ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് കഴിഞ്ഞെന്ന പേരിൽ ഇനി വഴിയിൽ കിടക്കില്ല. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജ്ജ് കയറുന്ന മാതൃക തയ്യാറാക്കിയാണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ വി.എ.നോയലും ഷാൻജോ ഷൈജുവും ശ്രദ്ധേയമായത്. റോഡ് നിർമ്മാണം നടക്കുമ്പോൾ തന്നെ കോൺക്രീറ്റിനും ടാറിങ്ങിനും അടിയിലായി പ്രത്യേക കോയിലുകൾ സ്ഥാപിച്ച് അതിൽ നിന്ന് വൈദ്യുതി വാഹനങ്ങളലേയ്ക്ക് എത്തിക്കുന്ന മാതൃകയാണ് ഇവർ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |