
കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രവും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൾച്ചറൽ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ 9ന് ഉച്ചയ്ക്ക് 1ന് ക്ഷേത്രകലയായ 'അയ്യപ്പൻ തീയാട്ട്' അവതരിപ്പിക്കും. മുളങ്കുന്നത്തുകാവ് തീയ്യാടി രാമൻ നമ്പ്യാരും സംഘവുമാണ് ഗീതം, നൃത്തം, വാദ്യം, ആലേഖ്യം, അഭിനയം എന്നിവ സമന്വയിക്കുന്ന ഈ അപൂർവ്വ അനുഷ്ഠാനകല അരങ്ങിലെത്തിക്കുന്നത്. ഭവൻസ് കൊച്ചി കേന്ദ്രം ഡയറക്ടർ ഇ.രാമൻകുട്ടി, പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ, അസോസിയേറ്റ് പ്രിൻസിപ്പൽ പി. ജ്യോതി, എസ്. ഇന്ദു, അസിസ്റ്റന്റ് പ്രിൻസിപ്പൽ സിന്ധു സി. നായർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |