
മുഹമ്മ : ആലപ്പുഴ ജില്ലാപഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിലെ അങ്കണവാടി നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ നിർവ്വഹിച്ചു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഒന്നാംനമ്പർ അങ്കണവാടിയ്ക്ക് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ചടങ്ങിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സരള അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. റിയാസ് സ്വാഗതവും,വാർഡ് മെമ്പർ കവിത രാംദാസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |