SignIn
Kerala Kaumudi Online
Saturday, 07 November 2026 8.06 AM IST

ആർ. ശങ്കറിന്റെ 54-ാം ചരമ വാർഷിക ദിനാചരണം ഇന്ന്

കൊല്ലം: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ. ശങ്കറിന്റെ 54-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ അനുസ്മരണ സമ്മേളനം നടക്കും. ആശുപത്രി വളപ്പിൽ ഇന്നു വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. മന്ത്രി ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യും. അനുസ്മരണ പ്രഭാഷണവും നടത്തും. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പങ്കെടുക്കും. എസ്.എൻ ട്രസ്റ്റ് ട്രഷററും മെഡിക്കൽ മിഷൻ സെക്രട്ടറിയുമായ ഡോ. ജി. ജയദേവൻ സ്വാഗതവും മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയും കൊല്ലം യൂണിയൻ സെക്രട്ടറിയുമായി എൻ. രാജേന്ദ്രൻ നന്ദിയും പറയും.

ആർ.ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂരിലെ ശങ്കേഴ്സ് ആശുപത്രിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാറാലിക്ക് കേരളപുരത്ത് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഉജ്ജ്വല വരവേല്പ് നൽകും. ഉച്ചയ്ക്ക് 2ന് നൂറുകണക്കിന് കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യൂണിയൻ ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ, സൈബർ സേന , ശാഖായോഗം, മൈക്രോ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിച്ച് ആനയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL