SignIn
Kerala Kaumudi Online
Saturday, 07 November 2026 7.54 AM IST

അമ്മമാരെയും കുടുംബബന്ധങ്ങളെയും മറക്കരുത്: പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി

gandhi-
പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച മാതൃസംഗമം 26പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: അമ്മമാരെയും കുടുംബബന്ധങ്ങളെയും മറക്കരുതെന്ന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി പറഞ്ഞു. മുത്തശ്ശിക്കഥകൾ കേട്ടാൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന കുട്ടികളുടെ കാലം ഇന്ന് നമുക്ക് അന്യമായിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഗാന്ധിഭവൻ രജതജൂബിലി ആഘോഷങ്ങളുടെയും ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ യജ്ഞത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മാതൃസംഗമം 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഗാന്ധിഭവൻ സ്നേഹമന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ വൈസ് ചെയർമാൻ കെ. ധർമരാജൻ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുന്നലൂർ സോമരാജൻ സ്വാഗതം ആശംസിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഡോ. മീര ആർ. നായർ, പത്തനാപുരം ഗ്രാമപഞ്ചായത്ത് അംഗം എസ്.എം. ഷെരീഫ്, അഡ്വ. മായ പനച്ചൂരാൻ, ചാന്ദ്‌നി മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കേരള സർവകലാശാലയിൽ നിന്ന് എം.എസ്.സി. ഇലക്ട്രോണിക്സിൽ മൂന്നാം റാങ്ക് നേടിയ കുമാരി മൈത്രേയി പനച്ചൂരാൻ, യു.കെയിൽ നിന്ന് എം.എസ്.സി. ഫോറൻസിക് സയൻസിൽ ബിരുദം നേടിയ കുമാരി മീനാക്ഷി മോഹൻ, എൽ.എൽ.എം. ഗവേഷണത്തിൽ പുരസ്‌കാരം നേടിയ അഡ്വ. ദേവു എന്നിവരെയാണ് ആദരിച്ചത്.

കുടുംബബന്ധങ്ങളുടെയും മാതൃത്വത്തിന്റെയും ഉത്തമ മൂല്യങ്ങൾ ഓർമിപ്പിക്കുന്ന വേദിയായി മാറിയ ചടങ്ങിന് മാദ്ധ്യമപ്രവർത്തകൻ പ്രദീപ് ഗുരുകുലം നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL