
ഇരിങ്ങാലക്കുട: പുഴകളിലെയും കുളങ്ങളിലേയും മാലിന്യങ്ങൾ ഓട്ടോമാറ്റിക്കായി വൃത്തിയാക്കുന്ന അക്വാ ക്ലീൻ കണ്ടുപിടുത്തവുമായി കൊരട്ടി മാർ അഗസ്റ്റിൻ മെമ്മോറിയൽ എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ജെയിൻ ജോസും ജോഷ്വാ ജോബിയും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം സോളർ ഊർജ്ജം ഉപയോഗിച്ചാണ് കുട്ടികൾ രൂപകല്പന ചെയ്തിട്ടുള്ളത്. യന്ത്രത്തിലെ കൺവെയർ ബെൽറ്റ് കറങ്ങുമ്പോൾ മാലിന്യങ്ങൾ സ്വയം വേസ്റ്റ് ടാങ്കിൽ നിറയുകയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ റീ സൈക്കിൾ ടാങ്കിലേക്കും മറ്റുള്ളവ മറ്റൊരിടത്തും ശേഖരിക്കാമെന്നതാണു പ്രത്യേകത. മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാൻ സാധിക്കുന്ന യന്ത്രത്തിൽ ജി.പി.എസ്, ക്യാമറ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. മത്സരവേദിയിൽ വെള്ളം ടാങ്ക് ഒരുക്കിയാണു കുട്ടികൾ അക്വാ ക്ലീനിന്റെ പ്രവർത്തനം വിവരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |