പുതുപ്പള്ളി: പുതുപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വോട്ടർ രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്‌ക് സംഘടിപ്പിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പുതുപ്പള്ളി ജംഗ്ഷനിൽ വച്ച് നടന്ന ക്യാമ്പയിൻ രാവിലെ 11ന് ആരംഭിച്ചു. പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഹെൽപ് ഡെസ്‌കിലൂടെ നൽകി. കോളേജ് പ്രിൻസിപ്പൽ ബിനു സുഗതന്റെ മേൽനോട്ടത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ശ്രുതി ഉദയനും വിദ്യാർത്ഥികളും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രദേശവാസികളും വ്യാപാരികളും ഉൾപ്പെടെ നിരവധി ആളുകൾ ഹെൽപ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |