കോട്ടയം: മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മണർകാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സിബിമോൻ, കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ജിതേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി സതീശനും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും എതിരെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കമന്റ് ഇട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും സസ്‌പെന്റ് ചെയ്തത്.
മുൻ ധനമന്ത്രി കെ.ബാലഗോപാലിനെ അനുകൂലിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ജിതേഷിനെ നേരത്തെ കൊട്ടാരക്കരയിൽ നിന്ന് എ.ആർ ക്യാമ്പിലേയ്ക്ക് സ്ഥലം മാറ്റിയത്. ഇതിന് ശേഷമാണ് പുതിയ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |