SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളുടെ പരിഷ്കരണം ആലോചനയിൽ: മന്ത്രി

കോട്ടയം: കെ.ആർ. നാരായണണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളുടെ ഘടന കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ടെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ, ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. മുമ്പ് പ്ലസ്ടുവിനു ശേഷമാണ് കുട്ടികൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ ബിരുദത്തിനു ശേഷമാണ് വരുന്നത്. നിലവിലുള്ള കോഴ്സുകൾ ഡിപ്ലോമയായി തുടരരോ, ബിരുദമോ, ബിരുദാന്തര ബിരുദമോ ആയി മാറ്റണോ എന്നും ആലോചിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കും. വിദ്യാർത്ഥികളുടെ കഴിവിനെയും സ്ഥാപനത്തിന്റെ സാദ്ധ്യതകളെയും സർക്കാരിന്റെ വിവിധ ജോലികളിൽ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പി.ആർ.ഡി, സിനിമാ വകുപ്പുകളുമായി ആലോചിച്ച് നടപടിയെടുക്കും. നിർദിഷ്ട കൊച്ചി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രീതിയിലേയ്ക്ക് സ്ഥാപനത്തെ മാറ്റുന്നതിനൊപ്പം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടായെങ്കിലും സ്ഥാപനത്തിലെ ആദ്യ ബിരുദ ദാന ചടങ്ങിനാണ് ഇന്നലെ കാമ്പസ് സാക്ഷ്യം വഹിച്ചത്. ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തിയതായും പഠനം പൂർത്തിയാക്കിയാൽ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റ് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ജോഷി മാത്യു, ഡയറക്ടർ അജിത് എബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL