SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

മെഡി.കോളേജിലെ കിഫ്ബി പദ്ധതികൾ സ്തംഭന ഭീതിയിൽ

d

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മറ്റു നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭനത്തിലായേക്കും. കിഫ്ബി ഫണ്ടുപയോഗിച്ച് 270 കോടി രൂപ ചെലവിലാണ് സർജിക്കൽ ബ്ലോക്കിന്റെ നിർമാണം.

നിർമ്മാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കത്തു നൽകിയിരുന്നു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടതോടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ തുടർഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായേക്കും. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കിയേക്കും..

ആവർത്തിച്ചുണ്ടായ പ്രശ്‌നങ്ങൾ

2026 ഫെബ്രുവരി 16നാണ് പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് വലിയ ആശങ്കയ്ക്കിടയാക്കി.
കെട്ടിടത്തിന്റെ സിവിൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിർമാണച്ചുമതല ജതാൻ കൺസ്ട്രക്ഷനാണ് നൽകിയിരുന്നതെങ്കിലും കരാർ വ്യവസ്ഥകൾ പാലിച്ചിരുന്നോ, ഉപകരാർ നൽകുന്നതിൽ ചട്ടലംഘനങ്ങളുണ്ടായോ, നിർമാണപ്രവൃത്തികളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

കിഫ്ബി കാലതാമസം

കിഫ്ബി ഫണ്ടുപയോഗിച്ചു വിവിധ നിർമ്മാണ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി ഇവയും പരിശോധിക്കപ്പെടുമെന്നതിനാൽ പൂർത്തീകരണത്തിന് ഏറെ കാലതാമസമെടുത്തേക്കും.

270 കോടി ചെലവഴിച്ച സർജിക്കൽ ബ്ലോക്ക് മാസങ്ങൾക്കകം തകർച്ചയിലായത് പകൽക്കൊള്ളയുടെ തെളിവാണ്. മറ്റു നിർമ്മാണങ്ങളും പരിശോധിക്കണം. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും

നാട്ടകം സുരേഷ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL