
കോട്ടയം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി കുറയ്ക്കുന്നതിനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ പൊലീസിന്റെയും ഡിജിറ്റൽ ഡിഅഡിക്ഷൻ (ഡിഡാഡ്) പദ്ധതിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം അഡീഷണൽ ജില്ലാ പൊലീസ് മേധാവി കെ.സജീവ് നിർവഹിച്ചു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി എ.ഡി.എൻ.ഒ പ്രദീപ് കുമാർ, ഡി.ഡാഡ് സൈക്കോളജിസ്റ്റ് സി.സ്നേഹ, ഡി.ഡാഡ് കോർഡിനേറ്റർ പ്രീതി കെ.രവി, കുടുംബശ്രീ പ്രോഗ്രാം കോർഡിനേറ്റർ ഉഷാ ദേവി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |