SignIn
Kerala Kaumudi Online
Saturday, 12 September 2026 10.48 AM IST

2566 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 2566 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2548 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും, സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേരും രോഗബാധിതരായി. പുതിയതായി 10388 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.70 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 1178 പുരുഷൻമാരും 1125 സ്ത്രീകളും 263 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 263 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1975 പേർ രോഗമുക്തരായി. 17186 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 54574 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :

കോട്ടയം : 422, ചങ്ങനാശേരി :131, ഏറ്റുമാനൂർ : 91, ചിറക്കടവ് : 70, മണർകാട് : 58, മാഞ്ഞൂർ : 55, ടി.വി പുരം, മുണ്ടക്കയം : 51, പാലാ,കുമരകം : 50, ഉഴവൂർ : 49, പനച്ചിക്കാട് : 47, വെച്ചൂർ : 45, വിജയപുരം : 43, കൂട്ടിക്കൽ : 42,

കാഞ്ഞിരപ്പള്ളി, കരൂർ : 40, വൈക്കം, ആർപ്പൂക്കര : 38, വാകത്താനം : 37, കറുകച്ചാൽ : 36, ഭരണങ്ങാനം : 35,

എരുമേലി, കുറിച്ചി : 34, പുതുപ്പള്ളി, കിടങ്ങൂർ : 33, ഈരാറ്റുപേട്ട, തലയാഴം, അതിരമ്പുഴ : 32, മാടപ്പള്ളി : 31, അയ്മനം : 30, കോരുത്തോട് : 29, തൃക്കൊടിത്താനം, പാറത്തോട്, കുറവിലങ്ങാട് : 28, കടപ്ലാമറ്റം : 26, വാഴൂർ, കടനാട്, കങ്ങഴ : 25, വെളിയന്നൂർ : 24, ഉദയനാപുരം, തിടനാട് : 23, ഞീഴൂർ, മരങ്ങാട്ടുപിളളി : 22, പായിപ്പാട് : 21, അയർക്കുന്നം, മുളക്കുളം : 20, നെടുംകുന്നം, തലയോലപ്പറമ്പ്, പാമ്പാടി, പൂഞ്ഞാർ : 19, രാമപുരം, വെള്ളൂർ : 18, തലപ്പലം, മീനച്ചിൽ, മറവന്തുരുത്ത് : 17, ചെമ്പ് ,പള്ളിക്കത്തോട് : 15, വാഴപ്പള്ളി, കടുത്തുരുത്തി, കൊഴുവനാൽ : 14, നീണ്ടൂർ : 13, മുത്തോലി, തീക്കോയി : 12,തിരുവാർപ്പ്, അകലക്കുന്നം : 11, കൂരോപ്പട, കല്ലറ : 10.

കുമരകത്ത് നേരിയ ആശ്വാസം
കുമരകം ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവ്. 50.91ൽനിന്ന് 49.08 ശതമാനത്തിലേക്കാണ് താഴ്ന്നത്. മേയ് 4 മുതൽ 10 വരെ 601 പേർ പരിശോധനയ്ക്ക് വിധേയരായതിൽ 295 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തലയാഴം(40.50), മരങ്ങാട്ടുപിള്ളി(40.22) പഞ്ചായത്തുകളാണ് തൊട്ടു പിന്നിലുള്ളത്. 71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള ജില്ലയിൽ നിലവിൽ എല്ലായിടത്തും പോസിറ്റിവിറ്റി 50 ശതമാനത്തിൽ താഴെയാണ്. 23 ഇടത്ത് 30നും 40നു ഇടയിലും 45 തദ്ദേശസ്ഥാപനങ്ങളിൽ 20നും 30നും ഇടയിലുമാണ്. 20ൽ താഴെ പോസിറ്റിവിറ്റിയുള്ള ആറു തദ്ദേശ സ്ഥാപനങ്ങളുണ്ട്. പോസിറ്റിവിറ്റി നിരക്കിൽ ഏറ്റവും പിന്നിലായിരുന്ന(6.77) വെള്ളാവൂർ പഞ്ചായത്തിൽ പുതിയ കണക്ക് പ്രകാരം 18 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രം ഇവിടെ 77 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14.34 ശതമാനമുള്ള എരുമേലിയിലാണ് പോസിറ്റിവിറ്റി ഏറ്റവും കുറവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL