ബാലുശ്ശേരി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് തെങ്ങിന് തടം മണ്ണിന് ജലം എന്ന മിഷൻ ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ട് ജല സംരക്ഷണത്തിൽ പുതിയൊരു ജനകീയ മാതൃക സൃഷ്ടിക്കുകയാണ്. ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം
ചെയ്തു. വാർഡ് മെമ്പർ ഉമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതവും ഹരിത കേരളം മിഷൻ ആർ. പി . കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. കർഷകർ, പ്രദേശ വാസികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |