നാദാപുരം: എടച്ചേരി ഗവ. മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ ആയുഷ്മാൻ ഭാരത്, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ, എടച്ചേരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീമ വള്ളിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫിസർ അഞ്ജു വത്സൻ സ്വാഗതവും ഫാർമസിസ്റ്റ് ജിജി.സി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |