SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

photo
വയോജനങ്ങൾക്ക് വേണ്ടിയുള്ള ആയൂർവേദ ക്യാമ്പ് നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ നന്മണ്ട വയോജനങ്ങൾക്ക് നന്മണ്ട പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. വിജിത, വി.കെ.സാവിത്രി എന്നിവർ പ്രസംഗിച്ചു. ഡോ. വിനീഷ്.സി.കെ, ഡോ. അനൂപ, ഡോ.ശില്പ എന്നിവർ പങ്കെടുത്തു. ആരോഗ്യമുള്ള വാർദ്ധക്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. അനൂപ ക്ലാസെടുത്തു. ഡോ. പ്രിയ.കെ.ജി സ്വാഗതവും ഫാർമസിസ്റ്റ് ഷൈനി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL