SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

കുളങ്ങരത്ത് -വിലങ്ങാട് റോഡ് പൂർത്തിയാക്കണം

news
പി. സാജിദ് ഉദ്ഘാടനം ചെയ്യുന്നു.

നരിപ്പറ്റ: കുളങ്ങരത്ത് - വിലങ്ങാട് റോഡ്‌ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2022ൽ ആരംഭിച്ച പ്രവൃത്തി 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മൂന്ന് വർഷം ആകാറായിട്ടും പാതിവഴിയിലാണ്. സ്ഥലം എം.എൽ.എ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി. സാജിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രസാദ്‌ നരിപ്പറ്റ, നിധിൻ മുരളി, ജഹീർ തെക്കയിൽ, ഷിജിൻ ലാൽ, അൻസൽ.ടി.പി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL