കൊയിലാണ്ടി: ശൈലി ആപ്പ് സർവേ ഉപകരണങ്ങൾ അനുവദിക്കുക, സർവേ ചെയ്യുന്നതിന് ഒരാൾക്ക് 20 രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി മാർച്ച് നടത്തി. സി.ഐ.ടി.യു ഏരിയാ ജോ. സെക്രട്ടറി സി.എം.സുനിലേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.ആണ്ടി അദ്ധ്യക്ഷത വഹിച്ചു. സജിനി. പി.എം, ശാന്ത അരിക്കുളം, തങ്കം എന്നിവർ പ്രസംഗിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി സുനിത പടിഞ്ഞാറയിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |