മേപ്പയ്യൂർ: മേലടി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോ. 18, 19 തിയതികളിൽ നടുവത്തൂരിൽ നടക്കും. നമ്പ്രത്തുകര യു.പി സ്കൂൾ, ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ. സ്വാഗത സംഘം രൂപീകരണം ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ഇ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ്, എൻ.എം.സുനിൽകുമാർ, ഐ.സജീവൻ, സജീവൻ കുഞ്ഞ്യോത്ത്, ആർ.പി.ശോഭിത്, പി.അനീഷ്, ഒ.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. കെ.കെ.നിർമ്മല (ചെയർപേഴ്സൺ), കെ.കെ.അമ്പിളി (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |