SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

മാലിന്യം കൈമാറൽ; നടപടി കടുപ്പിക്കും

waste
മാലിന്യം

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിലേക്ക് ഫണ്ട് വകയിരുത്തുന്നത് കുറ്റമറ്റതാക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളും വർഷം തോറും കൈമാറുന്ന മാലിന്യത്തിന്റെ കണക്കെടുക്കാൻ ജില്ലാ ഭരണകൂടം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യം പണം അങ്ങോട്ട്‌ നൽകി ഏജൻസികൾക്ക് കൈമാറുകയാണ്. ഇതിനായി ഫണ്ട്‌ വകയിരുത്താറുണ്ട്. ഈ ഫണ്ട്‌ കൈമാറ്റം കാര്യക്ഷമവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് ഓരോ തദ്ദേശ സ്ഥാപനവും വർഷത്തിൽ എത്ര ടൺ മാലിന്യം കൈമാറുന്നുണ്ടെന്ന് കണക്കെടുക്കാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ വർഷത്തെ മാലിന്യം കണക്ക് ഉടൻ ശേഖരിക്കും.

ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം 11 ഏജൻസികളാണ് എടുക്കുന്നത്. ഇതിൽ ക്ലീൻ കേരള കമ്പനി ഒഴികെ എല്ലാം സ്വകാര്യ ഏജൻസികളാണ്. നിലവിൽ ഓരോ തദ്ദേശസ്ഥാപനത്തിൽ നിന്നും മാലിന്യം എടുക്കുന്നത് സംബന്ധിച്ച് ലിഫ്റ്റിംഗ് പ്ലാൻ നിലവിലുള്ളതായും അതനുസരിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതും. പണം കൈപ്പറ്റി എടുക്കുന്ന മാലിന്യം കൊണ്ടുപോകാൻ ഏജൻസി മറ്റ് കമ്പനികൾക്ക് ഉപകരാർ നൽകുമ്പോൾ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL