
കോഴിക്കോട്: അന്തരിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നൽകി കോഴിക്കോട്. കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സി.പി.എമ്മിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും നേതാവായിരുന്ന യെച്ചൂരി മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ കൂടിയായിരുന്നുവെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി പാർട്ടിയുടെ രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ തന്റേതായ പങ്ക് വഹിച്ച അദ്ദേഹം ഇന്ത്യ എന്ന ആശയത്തെയും വികാരത്തെയും സംരക്ഷിക്കാൻ എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കോഴിക്കോടുമായി വലിയ ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അനുശോചന പ്രമേയത്തിൽ കൂട്ടിച്ചേർത്തു.
മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, സത്യൻ മൊകേരി, അഡ്വ. പി.എം.നിയാസ്, അഡ്വ. വി.കെ.സജീവൻ, ടി.ടി.ഇസ്മയിൽ, എം.കെ.ഭാസ്കരൻ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, മുക്കം മുഹമ്മദ്, വി.ഗോപാലൻ, രതീഷ് വടക്കേടത്ത്, എൻ.കെ.അബ്ദുൾ അസീസ്, പി.ടി.ആസാദ്, മുസ്തഫ കൊമ്മേരി, കെ.സി.അബു, കെ.കെ.ലതിക, എ.പ്രദീപ്കുമാർ, കെ.കെ.ബാലൻ എന്നിവർ സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ടി.പി.ദാസൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |