SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഒ.കെ.ശൈലജയെ ആദരിച്ചു

2

കല്ലാച്ചി: എഴുത്തുകാരി ഒ.കെ.ശൈലജ ടീച്ചറെ വിഷ്ണുമംഗലം നൊസ്റ്റാൾജിയ കെയർ

ആൻഡ് ക്യൂർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ആദരിച്ചു.

ഭാരതീയം പുരസ്കാരം, മഹാകവി കുമാരനാശാൻ പുരസ്കാരം എന്നിവ ലഭിച്ച സാഹിത്യ പ്രതിഭയ്ക്ക് ക്ലബ് ഭാരവാഹികളും ശിഷ്യരും നാട്ടുകാരും ചേർന്നാണ് സ്നേഹാദരവ് നൽകിയത്. റിട്ട. പ്രൊഫസർ ഹസൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തകൻ കോടികണ്ടിയിൽ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ ശിഷ്യർ ടീച്ചറെ പൊന്നാടയണിയിച്ചു. അത്ത്യോട്ട് ബാലൻ, പെഞ്ചാത്തോളി കേളപ്പൻ എന്നിവർ പ്രസംഗിച്ചു. അത്ത്യോട്ട് രാജൻ സ്വാഗതവും ദാസൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL