കോഴിക്കോട്: മാഫിയകളെ സംരക്ഷിക്കുകയും ദുർഭരണത്തിലൂടെ കേരളത്തെ തകർക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് മുതലക്കുളം മൈതാനിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സംഗമത്തിൽ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് ജില്ലാ ലൈസൺ കമ്മിറ്റി അംഗങ്ങളുടേയും നിയോജക മണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എം നിയാസ്, ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, അഡ്വ. കെ. ജയന്ത്, കെ.എ.ഖാദർ, എൻ.സുബ്രഹ്മണ്യൻ, യു.സി രാമൻ, കെ.എം ഉമ്മർ, സത്യൻ കടിയങ്ങാട്, പി.എം.ജോർജ്, ജയരാജ് മൂടാടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |