കടലുണ്ടി : വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് കടലുണ്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി ബിനൂപ് ഉദ്ഘാടനം ചെയ്തു. വ്യാജ ഡോക്ടർക്കെതിരെയും ആറു വർഷം വ്യാജ ഡോക്ടറെ ജോലിക്കുവെച്ച ആശുപത്രിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.അക്ഷയ് കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. റീന മുണ്ടേങ്ങാട്ട്, സി.പി.ഐ മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, റിയാസ് അഹമ്മദ് എ.ടി, സി.പി.നൂഹ്, ഷൈജു കുപ്പാട്ട്, ഷനൂപ് പിലാക്കാട്ട്, സരസു കൊടമന എന്നിവർ പ്രസംഗിച്ചു. പി ജലീൽ, ഷാഹുൽ കല്ലംപാറ, ഷിജോ. കെ, രജീഷ്. പി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |