കോഴിക്കോട്: ജി.എം.സി ഓർത്തോ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ റോബോട്ടിക് സാങ്കേതിക വിദ്യയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ക്യാമ്പ് നാളെ നടക്കും. രാവിലെ 8.30ന് തായ്വാനിലെ ചാങ് ഗുംഗ് യൂണിവേഴ്സിറ്റി പ്രൊഫ.ഡോ.ജോ ചിയു (ലിങ്കൗ) സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊഫ.പി.കെ.സുരേന്ദ്രൻ മെമ്മോറിയൽ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 31ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്യാമ്പിൽ കേരളത്തിനകത്തും പുറത്തും നിന്നുമുള്ള 300 ഓളം ഡോക്ടർമാർ പങ്കെടുക്കും. സ്‌ക്രീനിംഗ് പൂർത്തിയാക്കിയ നാലുപേർക്കാണ് ശസ്ത്രക്രിയ. പുതിയ ആളുകൾക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ പ്രൊഫ. ഡോ. ഗോപിനാഥൻ, ഡോ. നിഖിൽ. ഒ. ഗോവിന്ദൻ, ഡോ. ജസ്രാജ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |