SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

24 കുടുംബങ്ങൾക്ക് ടാർപോളിൻ നൽകി

news
ടാർപോളിൻ വിതരണം ചെയ്യുന്നു.

കുറ്റ്യാടി: റോട്ടറി ക്ലബും നാഷണൽ സ്റ്റോർ തൊട്ടിൽപ്പാലവും ചേർന്ന് മരുതോങ്കരയിലെ നിർധനരായ 24 കുടുംബങ്ങൾക്ക് ഒരു ലക്ഷം വില വരുന്ന ടാർപോളിൻ വിതരണം ചെയ്തു. വീട് പൂർണമായും കവർ ചെയ്യാൻ പറ്റുന്ന തരത്തിലുള്ളതും ഈടുനിൽക്കുന്നതുമായ ടാർപോളിനാണ് വിതരണം ചെയ്തത്. നാഷണൽ സ്റ്റോർസ് ചെയർമാൻ ജോയി കോട്ടയിൽ ഉദ്ഘാനം ചെയ്തു. കുറ്റ്യാടി റോട്ടറി ക്ലബ് പ്രസിഡന്റ് നാണു കോട്ടൻ പാർക്ക്‌ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്‌ ഭാരവാഹികളായ പ്രവീൺ കുമാർ, ഡോ. സജി പോൾ, അഡ്വ. ഷിബു ജോർജ്, ബിബിൻ നാഷണൽ, സ്നേഹതീരം മെമ്പർ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാജീവ്‌ ജോസഫ് സ്വാഗതവും സ്നേഹതീരം സെക്രട്ടറി റഫീഖ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL