SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ദേവസ്വം ബോർഡുകളിൽ ജ്യോതിഷ പണ്ഡിതരെ ഉൾപ്പെടുത്തണം: ബേപ്പൂർ മുരളീധരപണിക്കർ 

muraleedharapanikkar
പ​ണി​ക്ക​ർ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ള​ന്ദ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​ജ്യോ​തി​ശാ​സ്ത്ര​ ​ദി​നാ​ച​ര​ണം​ ​ബേ​പ്പൂ​ർ​ ​ടി.​കെ.​ ​മു​ര​ളീ​ധ​ര​ ​പ​ണി​ക്ക​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ ജ്യോതിഷ പണ്ഡിതരെ ഉൾപ്പെടുത്തണമെന്ന് ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ. പണിക്കർ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ലോക ജ്യോതി ശാസ്ത്ര ദിനാചരണം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ്യോതിഷ സഭ ചെയർമാൻ എം.പി വിജീഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യാതിഥിയായി. മുഹൂർത്ത ചിന്ത എന്ന വിഷയത്തിൽ അമ്പലക്കോത്ത് വിജയരാഘവ പണിക്കർ പ്രഭാഷണം നടത്തി. ജോതിഷ സഭാ സെക്രട്ടറി മുലയിൽ മനോജ് പണിക്കർ, അനിൽ പണിക്കർ,​ ഇ.എം.രാജാമണി, കമല ആർ പണിക്കർ, ദേവരാജൻ തച്ചറക്കൽ,​ പ്രമോദ് പണിക്കർ കാരുകുളങ്ങര , ബിന്ദു പി. കൊടുവള്ളി, പ്രബോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL