SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

എൻ.എസ്.എസ് ക്യാമ്പിന് തുടക്കം

photo
എൻ.എസ്.എസ് നേതൃപരിശീലാ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ദിനേശ്.കെ.ഫ്ലാഗ് ഓഫ് ചെയ്യുന്നു

ബാലുശ്ശേരി: കാലിക്കറ്റ് സർവകലാശാലയും പ്രൊവിഡൻസ് വിമൻസ് കോളേജും ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംസ്ഥാന എൻ. എസ് എസ് സെല്ലിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന നേതൃപരിശീലന ക്യാമ്പിന് ശ്രീ ഗോകുലം കൺവെൻഷൻ സെന്ററിൽ തുടക്കം. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും എട്ട് എൻ.എസ്.എസ് ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 ലധികം വോളന്റിയർമാരാണ് പങ്കെടുക്കുന്നത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ റാലി ബാലുശ്ശേരി ടൗൺ സർക്കിൾ ഇൻസ്പെക്ടർ ദിനേശ് കെ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന എൻ. എസ്.എസ് ഓഫീസർ ഡോ. ആർ. എൻ.അൻസർ മുഖ്യസന്ദേശം നൽകി. ക്യാമ്പ് 11 ന സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL