ബാലുശ്ശേരി: യു.ഡി.വൈ.എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി.കെ. ഫിറോസ് എന്നിവരടക്കമുള്ള നേതാക്കളെ നിയമസഭ മാർച്ചിൽ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നിയോജക മണ്ഡലം ചെയർമാൻ അഭിജിത് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. സി. കെ. ഷക്കിർ, സുധിൻ സുരേഷ്, അക്സർ വകയാട്, രോഹിത് പുല്ലൻകോട്ട്, ഷാഫി ഏഴുകണ്ടി, രജീഷ് ശിവപുരം, റിയാസ് പാലംതല, നിസാം കക്കയം, ഷമീൻ പുളിക്കുൽ, സഫ്തർ ഹാശ്മി, അൽത്താഫ് ഹുസൈൻ, ജെറിൻ കുര്യാകോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |