കോഴിക്കോട്: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 20ന് പിങ്കത്തോൺ സ്തനാർബുദ ബോധവത്കരണ മെഗാറാലികൾ സംഘടിപ്പിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 30ഓളം റാലികളാണ് സംഘടിപ്പിക്കുക. നഗരത്തിൽ ബീച്ചിലും മാങ്കാവിലും രാവിലെ 8 മണി മുതൽ റാലി ആരംഭിക്കും. റാലിക്കു ശേഷം സ്തനപരിശോധനാ ക്ലിനിക്കും സ്വയം സ്തനപരിശോധനാ ലഘുലേഖയും വിതരണം ചെയ്യും. ബോധവത്ക്കരണ ശിൽപശാലകൾ, ക്ലാസുകൾ, പരിശോധന ക്ലിനിക്കുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കും. ലയൺസ് ക്ലബ് അംഗങ്ങൾക്കൊപ്പം സാമൂഹ്യ, സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. അവനി സ്‌കന്ദൻ, രവി ഗുപ്ത, ബിജിത്ത് കുളങ്ങരത്ത്, പ്രേംകുമാർ, കൃഷ്ണനുണ്ണിരാജ, ജി.സുധാകരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |