ഫാറൂഖ് കോളേജ്: കേന്ദ്ര ഭൂജല ബോർഡ് കേരള ഘടകവും കോഴിക്കോട് ഫാറൂഖ് കോളേജ് ജിയോളജി വകുപ്പും സംയുക്തമായി കേന്ദ്ര ഭൂജല ബോർഡിന്റെ ത്രിതീയതല പരിശീലനത്തിന്റെ ഭാഗമായി "ഭൂജലവിനിയോഗവും മാനേജ്മെന്റ് പദ്ധതികളും" വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എ.ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭൂജല ബോർഡ് ശാസ്ത്രജ്ഞ എസ്.സരിത അദ്ധ്യക്ഷത വഹിച്ചു . ബിന്ദു ജെ. വിജു, ഫാറൂഖ് കോളേജ് ജിയോളജി വിഭാഗം മേധാവി ഡോ.കവിത.എ.പി, ഡോ. ബബീഷ്. സി, ജി. കൃഷ്ണൻ, ഡോ. അനീഷ് കുമാർ. വി, രാഖി യു. ആർ, ഡോ. വി. എസ്. ടി. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |