കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ ദേശീയ പാതയ്ക്കരികിൽ നിർത്തുന്ന വാഹനങ്ങൾക്ക് സിറ്റി ട്രാഫിക് പൊലീസ് അന്യായമായി പിഴ ചുമത്തുന്നുവെന്നാരോപിച്ച് കുന്ദമംഗലത്ത് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത ക്രമീകരണത്തിന് വേണ്ടിയെത്തുന്ന ട്രാഫിക് പൊലീസ് ഫോട്ടോയും വീഡിയോയും പകർത്തി നിയമലംഘനം നടത്താത്ത വാഹനങ്ങൾക്ക് വരെ പിഴ ചുമത്തുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എം. ജയശങ്കർ, എൻ. വിനോദ് കുമാർ, എം.പി മൂസ, എം.കെ റഫീഖ്, ടി.സി സുമോദ്, സുനിൽ കണ്ണോറ, കെ.പി അബ്ദുൽ നാസർ, കെ. സജീവ്, എം.കെ കബീർ, ഇ. റിയാസുറഹ്മാൻ ,യൂനുസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |