SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

പി.എം.അബൂബക്കർ അനുസ്മരണം നാളെ

inl
ഐ.എൻ.എൽ

കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവായിരുന്ന പി.എം.അബൂബക്കറിന്റെ 30-ാം ചരമവാർഷികത്തിൽ 'ഓർമകളിലെ പി.എം' അനുസ്മരണ സമ്മേളനം നാളെ ഉച്ചയ്ക്ക് 2ന് കെ.പി.കേശവ മേനോൻ ഹാളിൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. മുൻ സ്പീക്കർ വി.എം സുധീരൻ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജന സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് ഹമീദ്, ജന.സെക്രട്ടറി ഒ.പി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL