കോഴിക്കോട്: ഭാരതീയ രാജ്യപെൻഷനേഴ്സ് മഹാ സംഘ് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പത്മശ്രീ ഒ.എം. നമ്പ്യാർ മെമ്മോറിയൽ ഓൾ കേരളാ ഓപ്പൺ ചെസ് ടൂർണമെന്റ് 20ന് രാവിലെ 9 ന് നടക്കാവ് ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഏത് പ്രായക്കാർക്കും മത്സരിക്കാം. ഫിഡെ റൂൾസ് പ്രകാരമാണ് മത്സരം. വിജയികളായവർക്ക് ഒന്നാം സമ്മാനമായ 15,000 രൂപ ഉൾപ്പെടെ 42 പേർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും അഞ്ച് പേർക്ക് ട്രോഫികളും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ വേലായുധൻ കളരിക്കൽ, പി.ഗോപിനാഥൻ, സഹദേവൻ മാവളി, ദിനേഷ് ബാബു, ബി.കെ ദേവരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |