SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ച്

ochu
ആഫ്രിക്കൻ ഒച്ച്

കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം. തരിയോട് പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. കാർഷിക വിളകൾക്ക് ഭീഷണിയായ ഒച്ചുകൾ മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്നമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

തരിയോട് പഞ്ചായത്തിലെ ഏഴാം വാർഡിലെ കൃഷിയിടത്തിലാണ് ഒച്ചുകള കണ്ടെത്തിയത്. പ്രദേശം സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞൻ ഡോ. പി കെ പ്രസാദൻ, സ്‌പെഷ്യൽ ഓഫീസർ കേരള വെറ്റിനറി സർവകലാശാലയിലെ ഡോജോർജ് ചാണ്ടി,സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ പി.ആർ ശ്രീരാജ്എന്നിവർ സന്ദർശിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി സ്ഥലത്തെത്തി കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് ഒച്ചുകൾ കാര്യമായി തിന്നുക. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും നശിപ്പിക്കും. റബർപാൽ പോലും ഇവയ്ക്ക് ഇഷ്ട പാനീയമായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാവുന്നതെന്നാണ് ചരിത്രം. മുമ്പും ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെ പ്രതിരോധിക്കാൻ കാര്യമായ മാർഗങ്ങൾ ഇല്ല. വംശവർദ്ധനവ് തടയാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദഗ്ദ്ധർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL