മേപ്പയ്യൂർ: പാലക്കാട് യു.ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം അട്ടിമറിക്കാനുള്ള പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സദസും നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപാൽ, ഇ.കെ.മുഹമ്മദ് ബഷീർ, സി.എം.ബാബു, ഷബീർ ജന്നത്ത്, പമ്പാട്ട്സുധാകരൻ ,ആന്തേരി ഗോപാലകൃഷ്ണൻ ,ടി.കെ അബ്ദുറഹിമാൻ ,എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ.സുധാകരൻ , പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു. ആർ.കെ.ഗോപാലൻ, അർഷിന അസീസ്, കെ.ജിഷ, കെ.കെ.അനുരാഗ്, ആർ.കെ.രാധാമണി, മല്ലിക കാളിയത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |