SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

സൂപ്പർലീഗ് കേരള പൂരം10ന് ആരുയർത്തും കിരീടം, കൊച്ചിയോ കോഴിക്കോടോ

football
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​യി​ൽ​ ​ഫൈ​ന​ലി​ലെ​ത്തി​യ​ ​ഫോ​ഴ്‌​സ​ ​കൊ​ച്ചി​ ​എ​ഫ്.​സി​ ​ടീം​ ​ അം​ഗ​ങ്ങ​ളു​ടെ​ ​ആ​ഹ്ലാ​ദം

കോഴിക്കോട്: സൂപ്പർലീഗ് കേരളയുടെ ഫൈനൽ വെടിക്കെട്ടിന് കണ്ണും കാതും തുറന്നിട്ട് കാൽപന്ത് പ്രേമികൾ. ബേസിലിന്റെ കോഴിക്കോടോ പൃഥിയുടെ കൊച്ചിയോ ആരുകൊണ്ടുപോകും കപ്പ്. ഫോഴ്‌സ കൊച്ചിയുടെ ഉടമ പൃഥിരാജും ഭാര്യ സുപ്രിയയുമാണ്. കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അബാസിഡർ സംവിധായകനും നടനുമായ ബേസിൽ ജോസഫും. ഇരുവരും ഫൈനൽ കാഴ്ചക്കാരായി കോഴിക്കോട്ടെത്തുമെന്നാണ് വിവരം. 10ന് രാത്രി 7.30നാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗിലെ സൂപ്പർ ഫൈനൽ. കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടിയ സെമി ഫൈനൽ കാണാൻ പത്തായിരത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് ആർപ്പുവിളികളുമായെത്തിയത്. 2-1നാണ് കൊമ്പൻസിനെ കാലിക്കറ്റ് അടിയറവ് പറയിച്ചത്.

രണ്ടാം സെമിയിൽ 2-0ത്തിന് കണ്ണൂരിനെ തകർത്ത് ഫോഴ്‌സ കൊച്ചിയും ഫൈനലിൽ കയറി. കാൽപന്ത് കളിയുടെ ഇതിഹാസ താരങ്ങളായ മറഡോണയുടെയും മെസിയുടെയും 10 അക്ക നമ്പർ ഒരു തീയതിക്കപ്പുറത്ത് കൊച്ചിക്കും കോഴിക്കോടിനും നിർണായകം. കാലിക്കറ്റിന്റെ തുരുപ്പ് ചീട്ടുകൾ നാലുഗോൾ വീതം നേടിയ കെർവിൻസ് ബെൽഫോർട്ടും കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നിഗമുമാണ്. കൊച്ചിയെ സ്വന്തം തട്ടകത്തിൽ അടിയറവ് പറയിക്കാൻ എല്ലാതന്ത്രങ്ങളും കാലിക്കറ്റ് പ്രയോഗിക്കും. ഫോഴ്‌സ കൊച്ചിയുടെ ഹീറോ ഡോറിയൽ ടൺ ആണ്. ഏഴ് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററായി വിലസുന്ന ഡോറിയലിന്റെ ഇരട്ട ഗോളിലായിരുന്നു കൊച്ചി സെമി കടന്നത്. സഹതാരം ബസന്ത ഉയർത്തി നൽകിയ പന്തിലേക്ക് ചാടി ഡോറിയൽ ടൺ വെടിച്ചീളുകണക്കെ ബോക്‌സിലേക്ക് പറത്തിയ ബൈസിക്കിൾ ഷോട്ടാണ് ഈ സീസണിലെ മികച്ച ഗോളും. കട്ടയ്ക്ക് നിൽക്കുന്ന താരങ്ങൾ എതിർച്ചേരിയിലായി നിലയുറപ്പിക്കുമ്പോൾ കോഴിക്കോട്ടെയും മലപ്പുറത്തെയും കളിപ്രേമികൾക്ക് 10ാം തിയതി സമ്മാനിക്കുക ശരിക്കുമൊരു പൂരക്കാഴ്ചയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL