SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

സി.ഡബ്ല്യു.എസ്.എ മേഖല സമ്മേളനം

1
സി.ഡബ്യൂ.എസ്.എ പന്തീരാങ്കാവ് മേഖല സമ്മേളനവും കുടുംബ സംഗമവും ചടങ്ങിൽ നിന്നും

കോഴിക്കോട്: സി.ഡബ്ല്യു.എസ്.എ പന്തീരാങ്കാവ് മേഖല സമ്മേളനവും കുടുംബ സംഗമവും നടന്നു. മേഖല സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ അച്യുതൻ പയ്യോളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ കോയ. സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ വി. പി സംഘടന വിശദീകരിച്ചു. മേഖല സെക്രട്ടറി സന്തോഷ്‌ കുമാർ വി റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കുടുംബ സംഗമം വിജിലൻസ് ഡിവെെ.എസ്.പി ഷിബു. പി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവ്, മനാഫ് എന്നിവരെ ആദരിച്ചു. അബ്ദുൾ ഗഫൂർ സ്വാഗതവും സത്യൻ. പി.എം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കോയ.സി (പ്രസിഡന്റ്‌ ), സന്തോഷ്‌ കുമാർ.വി (സെക്രട്ടറി), മജീദ്. എൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL