കുന്ദമംഗലം: സി.പി.എം കുന്ദമംഗലം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി -യുവജന സംഗമം സംഘടിപ്പിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ എം. എം .സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം നിനു, ഏരിയ സെക്രട്ടറി പി ,ഷൈപു, ഏരിയാ കമ്മിറ്റി അംഗങ്ങളായ
ഇ. വിനോദ് കുമാർ, ഷാജി പുത്തലത്ത്, വി .സുന്ദരൻ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി .പ്രഗിൻലാൽ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസാദ്, അഥിൻ എന്നിവർ പ്രസംഗിച്ചു. എം.കെ .മോഹൻദാസ് സ്വാഗതവും പി .പി .ഷിനിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |