SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

സ്വതന്ത്ര മഹൽ കമ്മിറ്റി കൺവെൻഷൻ

img
കുഞ്ഞിപ്പള്ളി സമരജ്വാല കൺവെൻഷൻ .ദേശീയ പാത കർമ്മസമിതി ജില്ലാ കൺവീനർ എ ടി മഹേഷ് ഉൽഘാടനം ചെയ്യുന്നു

വടകര : ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗൺ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ജനകീയ പ്രക്ഷോഭം നടത്താൻ ചോമ്പാൽ കുഞ്ഞിപ്പള്ളി സ്വതന്ത്ര മഹൽ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി 20ന് നാലിന് കുഞ്ഞിപ്പള്ളി പരിസരത്ത് സമര ജ്വാല നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാനായി ഉയരത്തൂണിൽ മേൽപാത പണിയണമെന്ന് ആവശ്യപ്പെട്ടു. കൺവെൻഷൻ ദേശീയപാത കർമ്മസമിതി ജില്ലാ കൺവീനർ എ .ടി .മഹേഷ് ഉദ്ഘാടനം ചെയ്തു. മഹൽ കമ്മിറ്റി ചെയർമാൻ ഹമീദ് എരിക്കിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, പി .കെ. കോയ,​ സാലിം പുനത്തിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, JWALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL