SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ഹ​ർ​ത്താ​ലിൽ​ ​അ​തി​ക്ര​മം: വ്യാ​പാ​രി​ക​ളു​ടെ​ ​പ്രതിഷേധം

vyapari
ചേ​വാ​യൂ​ർ​ ​സ​ഹ.​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​ഹ​ർ​ത്താ​ലി​ൽ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​നേ​രെ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​​ ​പ്ര​ക​ട​നം

കോഴിക്കോട്: ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ഹർത്താലിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . അനാവശ്യ ഹർത്താലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഹർത്താൽ വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ട് പോകും.
അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യ ക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര,​ എ.വി.എം.കബീർ, ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്
എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL